തൃശൂരിൽ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
തൃശൂർ :അന്നമനട മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എരയാകുടി തുറന്നല്ലൂർ മനയില്‍ വിവേകിനാണ് പരിക്കേറ്റത്.അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ആക്രമിച്ചത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയില്‍ ആയിരുന്നു സംഭവം. തിടമ്പുമായി ആനയുടെ അരികില്‍ നിന്ന വിവേകിനെ തുമ്പിക്കൈയ്യില്‍ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
