ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച; പൊട്ടിയ ബാരിക്കേഡ് 10 വയസുകാരന്റെ കണ്ണില്‍ തറച്ചുകയറി
ത്രിശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡില്‍ തട്ടി കണ്ണിനു പരിക്കേറ്റു.പാലക്കാട് ആലത്തൂർ സ്വദേശിയായ വിദ്യാർത്ഥി അനിവിനാണ് പരിക്കേറ്റത്. വലതു കണ്ണിന് പരിക്കേറ്റ പത്തു വയസ്സുകാരൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിവിന്റെ കൃഷ്ണമണിക്കും താഴെയും കണ്‍പോളക്കുമാണ് പരിക്ക്
ഞായറാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രദർശനം നടത്തിയ കുട്ടിക്ക് അപകടം സംഭവിച്ചത്. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വാതിലിലൂടെ പുറത്തിറങ്ങിയപ്പോള്‍ സ്റ്റീല്‍ കൈവരിയുടെ പൊട്ടിയ അറ്റം കണ്ണില്‍ തറച്ചുകയറുകയായിരുന്നു.
