തൃശൂര്‍ രാഗം സുനില്‍ വധശ്രമക്കേസ്: സിനിമാനിര്‍മാതാവ് റാഫേലിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്
തൃശൂർ രാഗം സുനില്‍ വധശ്രമക്കേസില്‍ പ്രതി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. പ്രവാസി വ്യവസായിയായ റാഫേലിനെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.സുനിലുമായുളള സാമ്ബത്തിക തർക്കത്തില്‍ റാഫേല്‍ ക്വട്ടേഷൻ കൊടുത്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. റാഫേലിനെ ഇന്ത്യയില്‍ വിമാനമിറങ്ങിയാല്‍ പിടികൂടാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട മാസ് തിയറ്റർ ഉടമയാണ് റാഫേല്‍ പൊഴോലി പറമ്ബില്‍. സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്
