Latestദേശീയം

പുലിയുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

മദ്ധ്യപ്രദേശിലെ ഭർവാനി ജില്ലയില്‍ പുലിയുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.അമ്മയോടൊപ്പം കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന ഗീത എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തില്‍ കടിച്ചെടുത്ത് കടുവ ഉള്‍വനത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.

പുലിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാൻ 24 മണിക്കൂറും നിരീക്ഷണം സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.