മുഖ്യമന്ത്രിക്ക് പുതിയ കാർ; 33 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി പുതിയ കറുത്ത കാർ വാങ്ങാൻ തീരുമാനം. ഇതിനായി 33,30,532 രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

നിലവിൽ മുഖ്യമന്ത്രിയുടെ യാത്ര, എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടി എന്നിവയ്ക്കായി മൂന്ന് കറുത്ത ഇന്നോവ കാറുകളുണ്ട്. ഈ കാറുകൾ വാങ്ങാൻ തീരുമാനിച്ച സമയത്ത്, മറ്റൊരു കാർ വാങ്ങാൻ അനുവദിച്ചു. എന്നാൽ, അതിനു സുരക്ഷ കുറവാണെന്ന് ഡി.ജി.പിയുടെ ശുപാർശയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരു കമ്പനിയിൽ നിന്ന് കാർ വാങ്ങുന്നത്. ഇനി മുതൽ മുഖ്യമന്ത്രി ഈ കാറിൽ യാത്ര ചെയ്യും. വടക്കൻ ജില്ലകളിലെ യാത്രയ്ക്ക് പഴയ വാഹനങ്ങൾ ഉപയോഗിക്കും.