ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ 11 ഇടത്ത് ടോൾ കേന്ദ്രം തുറക്കും

ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ 11 ഇടത്ത് ടോൾ കേന്ദ്രം തുറക്കും. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്ററാണ് ദേശീയപാത. കാരോട് മുതൽ തലപ്പാടിവരെ പോകുമ്പോൾ കാറിന് ടോൾ 1650 രൂപയാകും.

തിരിച്ചുവരുമ്പോഴും അത്രയും നൽകണം. ബസിനും മറ്റ് വാഹനങ്ങൾക്കും ഇതിലും കൂടും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോന്നുമാണ് ഉണ്ടാവുക. ഓരോ 60 കിലോമീറ്ററിലും ടോൾബൂത്ത് ആകാമെന്നാണ് ചട്ടം.

നിലവിൽ തിരുവല്ലത്തെ ടോൾ പ്ലാസയിൽ കാറിനു ഒരു വശത്തേക്ക് 150 രൂപയാണ്. ഫ്ലൈഓവറുകൾകൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും. തിരുവല്ലത്താണ് നിലവിൽടോൾ കൂടുതൽ.ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്പാലങ്ങൾ, ബൈപ്പാസ് എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് ദേശീയപാതയുടെ നിർമ്മാണം. പാതയെക്കാൾ കൂടുതൽ പണം പാലംനിർമ്മാണത്തിന് വേണ്ടിവരും. അതുകൊണ്ടാണ് ഉയർന്ന ടോൾനിരക്കെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം. 2008ലെ ‘ദേശീയപാതകളിൽ ചുങ്കം പിരിക്കാനുള്ള നിയമം” അടിസ്ഥാനമാക്കിയാണ് ടോൾനിരക്ക് നിശ്ചയിക്കുന്നത്.കണക്കാക്കുക മേല്പാലം നീളത്തിന്റെ പത്തുമടങ്ങ്60 മീറ്ററിൽ കൂടുതലുള്ള മേല്പാലങ്ങളുടെ ടോൾ നിശ്ചയിക്കുമ്പോൾ അതിന്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിട്ടിയുടെ ചട്ടംഉദാഹരണത്തിന് കഴിഞ്ഞവർഷം തുറന്ന കഴക്കൂട്ടം ആകാശപാതയുടെ ആകെനീളം 2.72 കിലോമീറ്റർ. ടോൾ കണക്കാക്കുമ്പോൾ എടുക്കുക 27.2 കിലോമീറ്റർ.എൻ.എച്ച് 66 പൂർത്തിയാകുന്നതോടെ 12.75 കി. മീറ്ററിൽ രാജ്യത്തെ ഏറ്റവുംവലിയ മേൽപ്പാലം വരുന്ന അരൂർ- തുറവൂർ റീച്ചിലാകും വലിയനിരക്ക് നൽകേണ്ടിവരികകഴക്കൂട്ടം ആകാശപാതകൂടി ടോളിൽ ഉൾപ്പെടുത്താൻ ആഗസ്റ്റിൽ കേന്ദ്രവിജ്ഞാപനം വന്നതോടെയാണ് തിരുവല്ലത്തെ നിരക്ക് ഉയർന്നത്.അതോടെ കാറിന് ഒരുഭാഗത്തേക്ക് 120 രൂപയിൽ നിന്ന് 150ആയി. ടോൾബൂത്ത് പരിധിയിൽ പുതിയൊരു മേല്പാലംകൂടി ഈഞ്ചയ്ക്കലിൽ നിർമ്മിക്കുന്നുണ്ട്. അതുകഴിഞ്ഞാൽ ടോൾ വീണ്ടും കൂടും.

ടോൾ പ്ലാസകൾ

കാസർകോട്……………………………… പുല്ലൂർ പെരിയ
കണ്ണൂർ………………………………………..കല്യാശ്ശേരി
കോഴിക്കോട്……………………………… മാമ്പുഴ
മലപ്പുറം…………………………………….. വെട്ടിച്ചിറ
തൃശ്ശൂർ………………………………………..നാട്ടിക
എറണാകുളം……………………………. കുമ്പളം
ആലപ്പുഴ…………………………………….കൊമ്മാടി
കൊല്ലം………………………………………. ഓച്ചിറ (രണ്ടാമത്തെ സ്ഥലം നിശ്ചയിച്ചിട്ടില്ല)