അതിഥി അധ്യാപക ഒഴിവ്

ഉദുമ ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിറ്റിക്്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്.
ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്ത രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
മെയ് 16 ന് രാവിലെ 10 മണിക്ക് ഹിസ്റ്ററിയിലും 11 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലും 17ന് രാവിലെ 10 ന് കോമേഴ്സിലും 11 മണിക്ക് മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും 18ന് രാവിലെ 10ന് ഇംഗ്ലീഷിലും 11 മണിക്ക് ആന്ത്രോപോളജി, സ്റ്റാറ്റിറ്റിക്‌സ് എന്നീ വിഷയങ്ങളിലേക്കുമാണ് അഭിമുഖം നടക്കുക. ഫോണ്‍: 9495827783.