Latestകേരളം

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചു വീണാല്‍ അപായച്ചങ്ങല വലിക്കരുത്;മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചു വീണാല്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആർപിഎഫ്).

മൊബൈല്‍ ഫോണ്‍ വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിച്ച്‌ വണ്ടി നിർത്തിച്ചാല്‍ 1,000 രൂപ പിഴയോ ഒരുവർഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാമെന്നും ആർപിഎഫ് വൃത്തങ്ങള്‍ .

യാത്രക്കാർ മൊബൈല്‍ ഫോണ്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ പാളത്തിലേക്കും മറ്റും വീഴുന്നസംഭവങ്ങള്‍ ഒട്ടേറെയാണ്. സംരക്ഷണ സേന ഈ സമയത്ത് പലരും അപായച്ചങ്ങല വലിച്ച്‌ വണ്ടി നിർത്താൻ ശ്രമിക്കുന്നത് ഒഴിവാക്കാനാണ് നിർദേശം. ഇത്തരം സന്ദർഭങ്ങളില്‍ വീഴുന്ന സ്ഥലം ശ്രദ്ധിക്കുകയും ഇക്കാര്യം റെയില്‍വേ അധികൃതർ, റെയില്‍വേ പോലീസ്, റെയില്‍വേ സംരക്ഷണ സേന എന്നിവരെ അറിയിക്കാവുന്നതാണ് .

റെയില്‍വേ ഹെല്‍പ്പ് ലൈൻ നമ്ബറായ 139-ലോ 182-ലോ വിവരം അറിയിക്കേണ്ടതാണ്. ട്രെയിൻ നമ്ബർ, സീറ്റ് നമ്ബർ, തിരിച്ചറിയല്‍ രേഖ എന്നിവ പരാതിയോടൊപ്പം വ്യക്തമാക്കണം. പരാതി ലഭിച്ചാലുടൻ റെയില്‍വേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങള്‍ കണ്ടെത്തി യഥാർഥ ഉടമകള്‍ക്ക് കൈമാറുമെന്ന് ആർപിഎഫ് .

അതേസമയം മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ അപായച്ചങ്ങല വലിക്കുന്നതില്‍ തെറ്റില്ല