കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും
ബെംഗളൂരു: റെയില്‍ പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും.തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്സ്പ്രസ് (16319) ഈ മാസം 22ന് ആലപ്പുഴ വഴി തിരിച്ചുവിടും.
ചെങ്ങന്നൂർ, കോട്ടയം എന്നീ സ്റ്റേഷനുകള്‍ക്ക് പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു.കർമലാരാം-സികൂർ സ്റ്റേഷനുകള്ള്ക്കിടയില് അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് (12677): ഈ മാസം 16ന് കെആർ പുരം, തിരുപട്ടൂർ, സേലം വഴി തിരിച്ചുവിടും. കർമലാരാം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ അന്നേ ദിവസം ഒഴിവാക്കും.
