ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; പ്ലാറ്റ്ഫോമില്‍ തലയിടിച്ച് വീണു, യുവതിക്ക് പരിക്ക്
പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്.ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. 25 കാരിയായ യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവില്‍ നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യുവതി ട്രെയിൻ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ സ്റ്റേഷനില്‍ നിന്ന് എടുത്തശേഷം ചായി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമില്‍ തലയടിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഒറ്റപ്പാലം സെവൻത്ത് ഡേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു., ഇപ്പോള്‍ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്‍ നിന്ന് ബന്ധുക്കളറിയിച്ചു. യുവതിയുടെ അമ്മ സെവൻത് ഡേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ബെംഗളൂരുവില്‍ നിന്നും അമ്മയുടെ അടുത്തേക്ക് വരുന്നതിനിടയാണ് അപകടം.
