ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
വടകര : ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനിയായ റീഹ (19) ആണ് ട്രെയിനില്‍ നിന്ന് വീണത്.കണ്ണൂർ – കോയമ്ബത്തൂർ എക്സ്പ്രസ് ട്രെയിനില്‍ വെച്ചാണ് അപകടം ഉണ്ടായത്.
തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നത്.
