നിലമ്പൂർ -ഷൊര്‍ണൂര്‍ മെമുവിന്റെ സമയക്രമത്തില്‍ മാറ്റം; ബുധനാഴ്ച മുതല്‍ അരമണിക്കൂര്‍ നേരത്തേ പുറപ്പെടും
നിലമ്ബൂരില്‍നിന്ന് പുലർച്ചെ 3.40ന് പുറപ്പെട്ടിരുന്ന മെമു ബുധനാഴ്ച മുതല്‍ അരമണിക്കൂർ നേരത്തേയാകും.ഈ ട്രെയിനിന്റെ സമയം പുലർച്ചെ 3.10ലേക്ക് മാറ്റി റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇവിടെനിന്നുള്ള യാത്രക്കാർക്ക് ഷൊർണൂരില്‍നിന്ന് കൂടുതല്‍ വണ്ടികള്‍ക്ക് കണക്ഷൻ കിട്ടും.
നിലമ്ബൂരില്‍നിന്ന് മെമു സർവീസ് തുടങ്ങിയപ്പോള്‍ത്തന്നെ ഈ ആവശ്യമുയർന്നിരുന്നു. രാവിലെ പുറപ്പെടുന്ന 66325/66324 നമ്ബർ വണ്ടി 3.10ന് നിലമ്ബൂർ വിട്ട് 04.20ന് ഷൊർണൂർ എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം.
സമയമാറ്റത്തോടെ കിട്ടുന്ന കണക്ഷൻ ട്രെയിനുകള്‍
4.30ന് ഷൊർണൂർ വിടുന്ന 66319 ഷൊർണൂർ-എറണാകുളം-ആലപ്പുഴ മെമു
4.50ന് ഷൊർണൂർ വിടുന്ന 22638 ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്
ഇതേ മെമുവില്‍ കയറിയാല്‍ പട്ടാമ്ബി, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ ഭാഗത്തേക്കും എത്താം. രാവിലെ ഒൻപതിന് കണ്ണൂരിലെത്തും.
