Latestകേരളം

അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയില്‍

അരൂർ റെയില്‍വേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജനയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അരൂർ പഞ്ചായത്ത് 17-ാം വാർഡില്‍ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയില്‍വേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച്‌ വ്യക്തത വരൂ. ബന്ധുക്കള്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.