ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് സ്പെഷല്‍ ട്രെയിന്‍; നാളെ മുതല്‍
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ ബംഗളൂരുവിലേക്ക് ഞായറാഴ്ചകളില്‍ സ്പെഷല്‍ ട്രെയിൻ സര്‍വീസ് നടത്തും.
കൊച്ചുവേളി-ബംഗളൂരു എസ്‌എംവിടി സ്പെഷല്‍ (06211) ഞായറാഴ്ചകളില്‍ വൈകിട്ട് 5ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10ന് ബംഗളൂരുവിലെത്തും. മടക്ക ട്രെയിൻ (06212) തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് 6.50ന് കൊച്ചുവേളിയിലെത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. ട്രെയിൻ ബുക്കിങ് ആരംഭിച്ചു. സെക്കൻഡ് എസി-2, തേഡ് എസി-6, സ്ലീപ്പര്‍-6, ജനറല്‍ സെക്കൻഡ്-3 എന്നിങ്ങനെയാണ് കോച്ചുകളുണ്ടാകുക.
കൊച്ചുവേളി-മംഗളൂരു അണ്‍റിസര്‍വ്ഡ് സ്പെഷല്‍ (06649) തിങ്കളഴ്ചകളില്‍ സര്‍വീസ് നടത്തും. രാത്രി 9.25ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 9.15ന് മംഗളൂരു ജംക്‌ഷനിലെത്തും. ആലപ്പുഴ വഴിയാണു സര്‍വീസ്. സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. മടക്ക ട്രെയിൻ (06650) ചൊവ്വാഴ്ച രാത്രി 9.10ന് മംഗളൂരു ജംക്‌ഷനില്‍നിന്നു പുറപ്പെട്ടു ബുധൻ രാവിലെ 8ന് കൊച്ചുവേളിയിലെത്തും.