മേയ്‌ 20,21,22 തീയതികളില്‍ പരശുറാം, രാജറാണി, ഗരീബ്‌രഥ് ഉൾപ്പടെ 8 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: മേയ്‌ 20,21,22 തീയതികളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ- അങ്കമാലി സെക്ഷനുകള്‍ക്കും ഇടയില്‍ എന്‍ജിനീയറിങ് ജോലികള്‍ പുരോഗമിക്കുന്നതിനാൽ ആണ് ട്രെയിനുകള്‍ റദ്ദാക്കിയത്. എട്ട് ട്രെയിനുകള്‍ ഭാഗികമായും തടസ്സപ്പെടും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
◽കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് (12202) – മേയ്‌ 21
◽ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (12201) – മേയ്‌ 22
◽നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16650) – മേയ്‌ 21
◽മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) – മേയ്‌ 20
◽നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350) – മേയ്‌ 22
◽കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ് (16349) – മേയ്‌ 21
◽മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344) – മേയ്‌ 22
◽തിരുവനന്തപുരം- മധുരൈ അമൃത എക്‌സ്പ്രസ് (16343) – മേയ്‌ 21

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
◽ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് (16301) മേയ്‌ 21-ന് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
◽തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) മേയ്‌ 21-ന് എറണാകുളത്തിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും..
◽എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12617) മേയ്‌ 21-ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
◽പാലക്കാട്-എറണാകുളം മെമു (06797) മേയ്‌ 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
◽എറണാകുളം-പാലക്കാട് മെമു (06798) മേയ്‌ 21-ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
◽ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) മേയ്‌ 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
◽ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) മേയ്‌ 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കപ്പെടും.
◽കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് (16306) മേയ്‌ 22-ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

സമയക്രമം മാറ്റിയ ട്രെയിനുകൾ
◽മേയ്‌ 21-ന് 06.45 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ- ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 5 മണിക്കൂർ 15 മിനിറ്റ് വൈകി 12 മണിക്ക് പുറപ്പെടും.
◽മേയ്‌ 21 ന് 09.15 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് എക്‌സ്പ്രസ് 3 മണിക്കൂർ വൈകി 12.15 മണിക്ക് പുറപ്പെടും.
◽മേയ്‌ 21 ന് കൊച്ചുവേളിയിൽ നിന്ന് 11.10 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20909 കൊച്ചുവേളി – പോർബന്തർ എക്‌സ്‌പ്രസ് ഒരു മണിക്കൂർ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും.
◽മേയ്‌ 21 ന് 2.50 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും.
◽മേയ്‌ 22 ന് 2.25 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് 4 മണിക്കൂർ 15 മിനിറ്റ് വൈകി 6,40 ന് പുറപ്പെടും.
◽മേയ്‌ 22-ന് 7.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
◽മേയ്‌ 21 ന് ടാറ്റാ നഗറിൽ നിന്ന് 05.15 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ – എറണാകുളം എക്‌സ്പ്രസ് 3 മണിക്കൂർ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും.