ഗുരുവായൂര്‍-മധുര എക്‌സ്പ്രസില്‍ യാത്രികന് പാമ്പ് കടിയേറ്റെന്ന് സംശയം

കോട്ടയം: ഗുരുവായൂര്‍-മധുര എക്‌സ്പ്രസില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. കടിച്ചത് പാമ്പാണോ എലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. പാമ്പ് കടിയേറ്റെന്ന് സംശയിക്കുന്ന തെങ്കാശി സ്വദേശി കാര്‍ത്തിയെ (23) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് കാര്‍ത്തിയെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്.
ട്രെയിന്‍ എറണാകുളം കഴിഞ്ഞപ്പോഴാണ് കടിയേറ്റത് എന്നാണ് പ്രാഥമിക വിവരം.

ബോഗിയിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും പുറത്തേക്കിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ ആയില്ലെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം.