വെള്ളിയാഴ്ച മുതല്‍ താംബരം-മംഗളൂരു റൂട്ടില്‍ ദ്വൈവാര സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് നടത്തും
വെള്ളിയാഴ്ച മുതല്‍ താംബരം -മംഗളൂരു റൂട്ടില്‍ ദ്വൈവാര സമ്മർ സ്പെഷ്യല്‍ എ സി ട്രെയിൻ സർവീസ് നടത്തുന്നതായിരിക്കും.വെള്ളിയാഴ്ച, ഒമ്ബത്, 14, 16, 21, 23, 28, 30 തീയതികളില്‍ 06047 താംബരം -മംഗളുരു വണ്ടി ഉച്ചയ്ക്ക് 1.55 ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.55 ന് മംഗലാപുരത്ത് എത്തുന്നതായിരിക്കും. മംഗളുരുവില്‍ നിന്ന് എട്ട്, 10, 15, 17, 22, 24 , 29, ജൂലൈ ഒന്ന് തീയതില്‍ തിരിച്ചുള്ള സർവീസ് (06748) ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 4.45 ന് താംബരത്ത് എത്തിച്ചേരും. ഇരു ദിശകളിലുമായി ക്രമീകരിച്ചിട്ടുള്ളത് എട്ട് വീതം സർവീസുകളാണ്. അംഗപരിമിതർക്കായി രണ്ട് സെക്കന്‍റ് ക്ലാസ് കോച്ചുകളും 14 എസി ത്രീ ടയർ കോച്ചുകളും ഉണ്ടാകുന്നതാണ്. കേരളത്തില്‍ സ്റ്റോപ്പുള്ള സ്റ്റേഷനുകള്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവയാണ്. മുൻകൂർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.