തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് 16നും മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 17നും ആരംഭിക്കും. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരു ജങ്ഷനിൽ എത്തും. ജൂണ്‍ 30 വരെ ആയിരിക്കും സര്‍വീസ് നടത്തുക.
17ന് വൈകുന്നേരം 3.15ന് മംഗളൂരുവില്‍ നിന്നും യാത്ര പുറപ്പെടുന്ന (06164) ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 3.35 ഓടെ തിരുവനന്തപുരം നോര്‍ത്തിൽ എത്തും. ജൂലൈ ഒന്ന് വരെയാണ് സര്‍വീസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ ആയിരിക്കും സ്പെഷ്യല്‍ ട്രെയിൻ. പതിനാല് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
