Latestകേരളം

ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുഅനുവദിച്ചു

അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച്‌ ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ ദക്ഷിണ-പശ്ചിമ റെയില്‍വേ.ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും സര്‍വീസ് നടത്തുക. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലേക്കുമായി ആകെ ഒൻപത് സര്‍വീസുകള്‍ നടത്തും. ഇരു ട്രെയിനുകളിലേക്കും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു(06523/06524): ഇരുവശങ്ങളിലേക്കും ആകെ ആറ് ട്രിപ്പുകളാണ് നടത്തുക.
ട്രെയിന്‍ നമ്ബർ 06523: ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബർ 15 വരെയുള്ള എല്ലാ തിങ്കളാഴ്ചയും രാത്രി 7.25-ന് എസ്‌എംവിടി ബെംഗളൂരുവില്‍നിന്ന് ആരംഭിക്കും. ചൊവ്വാഴ്ചകളില്‍ ഉച്ചയ്‌ക്ക് 1.15-ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്ബർ 06524: ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ രാവിലെ 8.30-ന് എസ്‌എംവിടി ബെംഗളൂരുവിലെത്തിച്ചേരും.

എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു (06547-06548): ഇരുവശത്തേക്കുമായി മൂന്ന് ട്രിപ്പുകള്‍ നടത്തും.

ട്രെയിന്‍ നമ്ബർ 06547: എസ്‌എംവിടി ബെംഗളൂരുവില്‍നിന്ന് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളില്‍ (ബുധനാഴ്ചകള്‍) രാത്രി 7.25-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 1.15-ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്ബർ 06548: ഓഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളില്‍ (വ്യാഴാഴ്ചകള്‍) വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 8.30-ന് എസ്‌എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും.

കൃഷ്ണരാജപുരം, ബെംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല, ശിവഗിരി എന്നിവിടങ്ങളില്‍ രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.