Latestകേരളം

സ്വാതന്ത്ര്യദിനം :സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് മംഗലാപുരം-തിരുവനന്തപുരം പാതയില്‍ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ. ഓഗസ്റ്റ് 14, 16 തീയതികളില്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ഓഗസ്റ്റ് 15,17 തീയതികളില്‍ തിരുവനന്തപുരം നോർത്തില്‍ നിന്നും മംഗലാപുരത്തേക്കുമാണ് സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുന്നത്. ആലപ്പുഴ വഴിയാണ് ട്രെയിൻ നമ്ബർ 06041/06042 സ്വാതന്ത്ര്യദിന സ്പെഷ്യലായി സർവീസ് നടതതുന്നത്. വെള്ളി, ഞായർ ദിവസങ്ങളില്‍ വൈകിട്ട് 05.15 ന് തിരുവനന്തപുരം നോർത്തില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 06.30 ന് മംഗലാപുരം എത്തും.തിരിച്ച്‌ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 07.30 ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8 ന് തിരുവനന്തപുരം എത്തിച്ചേരും.