ട്രെയിനിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി
ട്രെയിനിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി,ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട നിലയിലായിരുന്നു ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം. തുടർന്നുള്ള വിശദമായ അന്വേഷണത്തില്‍ ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. സീറ്റില്‍ അങ്ങിങ്ങായി കറകള്‍ കണ്ടെത്തുകയായിരുന്നു.
ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
