കോര്‍ബ സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ കേരളത്തിലെ ആറ് ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി
നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് കേരളത്തില്‍ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കി. സൗത്ത് സെൻട്രല്‍ റെയില്‍വേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങള്‍ ആണ് നിലവില്‍ നടക്കുന്നത്.ഇതിന്റെ ഭാഗമായാണ് ട്രെയിൻ ഗതാഗതത്തിലെ നിയന്ത്രണം. ഒക്ടോബറില്‍ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളും തീയതിയും ഇതാ
കേരളത്തില്‍ റദ്ദാക്കിയ ട്രെയിനുകള്‍
ഒക്ടോബർ 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർഫാസ്റ്റ് (22648)
ഒക്ടോബർ 15, 18 തീയതികളിലെ കോർബ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647)
ഒക്ടോബർ 10, 12 തീയതികളിലെ ഗൊരഖ്പുർ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12511)
ഒക്ടോബർ 14, 15 തീയതികളിലെ തിരുവനന്തപുരം നോർത്ത് – ഗൊരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12512)
ഒക്ടോബർ 13 ലെ ബരൗണി – എറണാകുളം ജങ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521)
ഒക്ടോബർ 17 ലെ എറണാകുളം ജങ്ഷൻ – ബരൗണി രപ്തിസാഗർ എക്സ്പ്രസ് (12522)
റദ്ദാക്കിയ മറ്റു ട്രെയിനുകള്‍.ഒക്ടോബർ 12, 13 തീയതികളിലെ ധൻപുർ – എസ്എംവിടി ബെംഗളൂരു സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ (03251)
ഒക്ടോബർ 14, 15 തീയതികളിലെ എസ്എംവിടി ബെംഗളൂരു – ധൻപുർ സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ (03252)
ഒക്ടോബർ 14 ലെ ധൻപുർ – എസ്എംവിടി ബെംഗളൂരു സ്പെഷ്യല്‍ (03259)
ഒക്ടോബർ 16 ലെ എസ്എംവിടി ബെംഗളൂരു – ധൻപുർ സ്പെഷ്യല്‍ (03260)
ഒക്ടോബർ 11 ലെ ധൻബാദ് – കോയമ്ബത്തൂർ സ്പെഷ്യല്‍ (03679)
ഒക്ടോബർ 14 ലെ കോയമ്ബത്തൂർ – ധൻബാദ് സ്പെഷ്യല്‍ (03680)
ഒക്ടോബർ 15 ലെ ചെന്നൈ സെൻട്രല്‍ – ഭഗത് കി കോതി സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ (06157)
ഒക്ടോബർ 18 ലെ ഭഗത് കി കോതി – ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റ് സ്പെഷ്യല്‍ (06158)
ഒക്ടോബർ 13 ലെ കെഎസ്ആർ ബെംഗളൂരു – ധനപുർ ഹംസഫർ എക്സ്പ്രസ് (06509)
ഒക്ടോബർ 15 ലെ ധനപുർ – കെഎസ്ആർ ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (06510)
