Latestകേരളം

ട്രെയിൻ സര്‍വിസുകളില്‍ മാറ്റം; ആലപ്പുഴ വഴിയുള്ള സര്‍വിസുകള്‍ കോട്ടയം വഴി തിരിച്ചുവിടും

പാലക്കാട്: റെയില്‍വേ പാളങ്ങളിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവിസുകളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.ആലപ്പുഴ വഴിയുള്ള ചില സർവിസുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) മാർച്ച്‌ 11, 12, 14, 16 മുതല്‍ 21 വരെയും, 23 മുതല്‍ 28 വരെയും, 30, 31 ദിവസങ്ങളിലും കോട്ടയം വഴി തിരിച്ചുവിടും.

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) മാർച്ച്‌ 13-ന് കോട്ടയം വഴി തിരിച്ചുവിടും. ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് (22207) മാർച്ച്‌ 13, 20, 27 വെള്ളിയാഴ്ചകളില്‍ കോട്ടയം വഴി തിരിച്ചുവിടും.ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം എക്സ്പ്രസ് (12623), ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്, ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് (13351), സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (20629) എന്നീ ട്രെയിനുകള്‍ക്ക് 20 മിനുട്ട് മുതല്‍ ഒന്നര മണിക്കൂർ വരെ സമയ നിയന്ത്രണവും ഏർപ്പെടുത്തി