ചെറുവത്തൂര്‍-നീലേശ്വരം പാതയില്‍ അറ്റകുറ്റപ്പണി: മെയ് 11നും 18നും ഇടയില്‍ ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം; ചില വണ്ടികളുടെ സമയത്തില്‍ മാറ്റം, ഓട്ടവും ചുരുക്കി

കാസര്‍കോട്: ചെറുവത്തൂര്‍-നീലേശ്വരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ റെയില്‍പ്പാളം കമീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പെടുത്തി.

മെയ് 11 മുതല്‍ 18വരെയാണ് നിയന്ത്രണം. 18ന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന കോയമ്ബത്തൂര്‍ – മംഗ്‌ളുറു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (22610) പയ്യന്നൂരിലും കോയമ്ബത്തൂര്‍ – മംഗ്‌ളുറു സെന്‍ട്രല്‍ എക്സ്പ്രസ് (16323) ചെറുവത്തൂരിലും സര്‍വീസ് അവസാനിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മംഗ്‌ളൂറില്‍ നിന്ന് 11ന് രാത്രി 11.45നുള്ള മംഗ്‌ളുറു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപര്‍ഫാസ്റ്റ് എക്സ്പ്രസ് (22638) മൂന്ന് മണിക്കൂര്‍ വൈകി 12ന് പുലര്‍ചെ 2.45നായിരിക്കും പുറപ്പെടുക. നാഗര്‍കോവിലില്‍നിന്ന് 18ന് പുലര്‍ചെ രണ്ടിനുള്ള നാഗര്‍കോവില്‍ – മംഗ്‌ളുറു സെന്‍ട്രല്‍ എക്സ്പ്രസ് (16606) മൂന്നുമണിക്കൂര്‍ വൈകിയോടും. കണ്ണൂരില്‍ നിന്നും 18ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ട കണ്ണൂര്‍- ചെറുവത്തൂര്‍ എക്സ്പ്രസ് (06469) ഒരുമണിക്കൂര്‍ വൈകുമെന്നും അധികൃതര്‍ വ്യക്തമാക്കി.