റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു; ആറ് പേര്‍ ദാരുണാന്ത്യം
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ഉത്തർപ്രദേശ് മിർസാപൂരിലാണ് സംഭവം.ചുനാർ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ചോപാൻ-പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാർ പ്ലാറ്റ്ഫോമില്‍ ഇറങ്ങാതെ എതില്‍ വശത്തുകൂടി പാളം മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം എതിർദിശയില്‍ നിന്ന് വന്ന നേതാജി എക്സ്പ്രസ് ട്രെയിൻ യാത്രക്കാരെ ഇടിച്ചു.
കാർത്തിക പൂർണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിൻ, ചരക്ക് ട്രെയിനിലിടിച്ച് അപകടമുണ്ടായതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ദുരന്തമുണ്ടായത്. ബിലാസ്പൂരില്‍ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയില്‍വേ അറിയിച്ചു.
