നാളെ ട്രഷറി ഇടപാട് ഇല്ല

തിരുവനന്തപുരം:തിങ്കളാഴ്ച സംസ്ഥാനത്ത്ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ വിവിധ ട്രഷറികളിലായി ഇന്നലെ മാത്രം 250 കോടിയുടെ ബില്ലുകളാണ് മാറി നല്‍കിയത്.ഇന്നാണ് 31 എങ്കിലും ഈസ്റ്ററും ഞായറും പ്രമാണിച്ച് ഇന്നലെയായിരുന്നു ട്രഷറികളിലെ അവസാന സാമ്പത്തിക വര്‍ഷ ദിനം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബാങ്കുകള്‍ക്ക് അവധിയാണ്.