പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ ചേലോറ വില്ലേജിലുള്ള ചേലോറ ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ് 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തലശ്ശേരി താലൂക്കിലെ കതിരൂര്‍ വില്ലേജിലുള്ള കതിരൂര്‍ ശ്രീ സൂര്യനാരായണ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ് 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തലശ്ശേരി താലൂക്കിലെ പാതിരിയാട് വില്ലേജിലുള്ള ശ്രീ കേളാലൂര്‍ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ് 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.