അമ്പൂരിൽ കൂൺ കഴിച്ച് 6 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില ഗുരുതരം
തിരുവനന്തപുരം: അമ്പൂരിയില്‍ കൂണ് കഴിച്ച് രണ്ട് ആദിവാസി കുടുംബങ്ങളിലെ ആറു പേര് ആശുപത്രിയില്‍. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരതരമായതിനെ തുടര്‍ന്ന് രണ്ടു പേരെ ഐസിയുവിലേക്കു മാറ്റി. കാട്ടില്‍നിന്നു ശേഖരിച്ച കൂണ് കഴിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
അമ്പൂരി സെറ്റില്‍മെന്റില്‍ താമസിക്കുന്ന മോഹന്‍ കാണി, ഭാര്യ സാവിത്രി, മകന് അരുണ്‍, ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
