തൃശ്ശൂരില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു
സ്വകാര്യ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കല്‍ വീട്ടില്‍ ഇല്യാസ് മുഹമ്മദാണ്(41) മരിച്ചത്.മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിലാണ് സംഭവം
ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് ഇല്യാസിന് ജീവൻ നഷ്ടമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അനസ്‌തേഷ്യയില്‍ പിഴവ് സംഭവിച്ചതായി ഇവർ പറയുന്നു. ആശുപത്രിയില്‍ രാത്രി വൈകിയും പ്രതിഷേധം തുടർന്നു. ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. രാത്രി എട്ടരയോടെ യുവാവ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഓപറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
