Latestകേരളം

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് ഇടിച്ചു കയറി ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ബാലരാമപുരം അവണാംകുഴിയില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

ഓട്ടോ ഡ്രൈവർ സുധാകരൻ(63) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ആദ്യം തട്ടുകടയിലേക്കും പിന്നീട് വെയിറ്റിംഗ് ഷെഡിലേക്കും പിന്നാലെ ഓട്ടോ സ്റ്റാൻഡിലേക്കും ഇടിച്ചു കയറുകയായിരുന്നുഅപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.