തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരത്ത് ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. പേയാട് അരുവിപ്പുറം സ്വദേശിനി വിദ്യ ചന്ദ്രൻ (30) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. വഴക്കിനിടെ രതീഷ് വിദ്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അവശയായ വിദ്യയെ ഉടൻ തന്നെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
