Latestകേരളം

പന്നിക്കുവച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ ചെങ്കിക്കുന്നില്‍ പന്നിക്കുവച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.കൊച്ചുണ്ണി (58) മകൻ അഖില്‍ കണ്ണൻ (32) എന്നിവരാണ് മരിച്ചത്. മരിച്ചിനി കൃഷി നടത്തിയിരുന്ന ഭാഗത്ത് സഥാപിച്ചിരുന്ന വൈദ്യുതിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്. നാരായണൻ പോറ്റിയെന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ പത്തുമണിയോടെ ഈ പുരയിടത്തില്‍ തന്നെ ജോലി ചെയ്യുന്ന ഗോപാലൻ എന്നയാളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ്