പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങി മെസ്സേജ് അയച്ച് ശല്യം ചെയ്തു; പൊലീസുകാരനെതിരെ പരാതി
തിരുവനന്തപുരം: പരാതിക്കാരിയുടെ മൊബൈൽ നമ്പർ വാങ്ങി മെസ്സേജ് അയച്ച് ശല്യം ചെയ്തതായി പൊലീസുകാരനെതിരെ പരാതി. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി. യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പാതിരാത്രിയിലും മറ്റും മെസ്സേജ് അയച്ചു ശല്യം ചെയ്യുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
