Latestകേരളം

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം: ചിറയിൻകീഴില്‍ ഹെല്‍ത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആറ്റിങ്ങല്‍ തച്ചൂർകുന്ന് തെന്നൂർലൈനില്‍ ഗീതാഞ്ജലിയില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്.ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കൊല്ലത്ത് ഹെല്‍ത്ത് ഇൻസ്പെക്ടറായിരുന്നു പ്രവീണ്‍. തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസിനു മുന്നിലാണ് ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ നിന്നും പ്രവീണ്‍ ചാടിയത്.