പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പ് നല്‍കി യു.എ.ഇ. അധികൃതര്‍
എ.ഇ.യുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍, ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സർവീസസ് മുന്നറിയിപ്പ് നല്‍കി.ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ള സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. കൂടാതെ, പൊടിപടലങ്ങള്‍ ഉയരുമ്ബോള്‍ താമസസ്ഥലങ്ങളിലെ വാതിലുകളും ജനലുകളും തുറന്നിടരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ കാറ്റുള്ളപ്പോഴും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണം. അഥവാ, പൊടിക്കാറ്റില്‍ പുറത്തുപോകേണ്ട സാഹചര്യമുണ്ടായാല്‍ മാസ്ക് ധരിക്കുകയോ അല്ലെങ്കില്‍ മൂക്കും വായും നനഞ്ഞ തുണികൊണ്ട് മറയ്ക്കുകയോ ചെയ്യേണ്ടതാണ്. വാഹനമോടിക്കുമ്ബോള്‍ കാറിന്റെ ജനലുകള്‍ തുറക്കരുതെന്നും എമിറേറ്റ്സ് ഹെല്‍ത്ത് സർവീസസ് നിർദ്ദേശിക്കുന്നു.
രാജ്യത്ത് ഇന്നും പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒപ്പം പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലേക്ക് പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കില്‍ ചില സമയങ്ങളില്‍ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. യു.എ.ഇ.യില്‍ ഈ ആഴ്ച തണുപ്പുള്ള കാലാവസ്ഥയോടെ തുടങ്ങാനും താപനില കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു
