അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. െബംഗളുരു ഇന്ദിരാനഗറിലെ ടി.ജോണിന്റെ വസതിയിലെത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുസ്മരിച്ചു. കേരളത്തിലെ പാര്‍ട്ടിയുടെ ആത്മാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും തികച്ചും ജനകീയനായിരുന്ന നേതാവായിരുന്നുവെന്നും രാഹുല്‍ഗാന്ധിയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.