ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍.ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ദില്ലിയില്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളടക്കം തേടിയാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കര്‍ണാടകയിലെ തന്റെ ബന്ധങ്ങളാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
