സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു.

കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.