ഡേകെയറില്‍ 15 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര മർദനം
ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു ഡേകെയറില്‍ 15 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര മർദനം. “ബ്ലിപ്പി” ഡേകെയറിലെ വനിതാ അറ്റൻഡറാണ് കുഞ്ഞിനെ ക്രൂരമായി മർദിച്ചത്.വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ നിലത്ത് അമർത്തി, ആവർത്തിച്ച് അടിക്കുകയും തുടയില്‍ കടിക്കുകയും ചെയ്തതായാണ് പരാതി.
കുഞ്ഞിന്റെ തുടകളില്‍ കടിയേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കള്‍ സംഭവം ശ്രദ്ധിച്ചത്. മനുഷ്യരുടെ കടിയേറ്റ പാടുകളാണെന്ന് ഒരു ഡോക്ടർ സ്ഥിരീകരിച്ചു. അമ്മയായ മോണിക്ക ഡേകെയറിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അതോടെയാണ് ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറകത്തായത്.
ഷാഹ്ദാര ഗ്രാമത്തിലെ താമസക്കാരിയായ സൊണാലി എന്ന പരിചാരിക കുഞ്ഞിനെ ആവർത്തിച്ച് അടിക്കുന്നതും തല ചുമരില്‍ ഇടിക്കുന്നതും പലതവണ തറയിലേക്ക് എറിയുന്നതും പ്ലാസ്റ്റിക് ബാറ്റ് ഉപയോഗിച്ച് അടിക്കുന്നതും കടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കുട്ടിയുടെ അകാരണമായ കരച്ചില്‍ കേട്ടിട്ടും ഡേകെയർ ഉടമയായ ചാരു ഒരു ചെറിയ ആശ്വാസം പോലും നല്‍കാതെ നോക്കി നിന്നതായും മോണിക്ക ആരോപിച്ചു.
