Latestദേശീയം

മദ്യം വാങ്ങാൻ പണം നല്‍കിയില്ല; അമ്മയെ മകൻ അടിച്ചു കൊന്നു

ഉത്തർപ്രദേശിലെ സഹാറൻപൂരില്‍ മദ്യം വാങ്ങാൻ പണം നല്‍കാൻ വിസമ്മതിച്ചതിന് 55 വയസ്സുള്ള അമ്മയെ മകൻ അടിച്ചു കൊന്നു.നാഗർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നിർഭയപുരം കോളനിയില്‍ ശനിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. മദ്യം വാങ്ങാൻ ആശാദേവിയുടെ മകനായ അക്ഷയ് പണം ചോദിച്ചു. എന്നാല്‍, തന്‍റെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍, ആഭരണം പണയം വക്കണമെന്നായി മകന്‍റെ ആവശ്യം.

ഇതും നിരസിച്ചതോടെ ഇരുവരും തമ്മില്‍ തർക്കം മൂത്തു. തർക്കത്തിനൊടുവില്‍ അക്ഷയ് ആശാ ദേവിയുടെ തല പിടിച്ച്‌ ചുമരില്‍ ഇടിക്കുകയായിരുന്നു. പല തവണ ആവർത്തിച്ച്‌ ഇടിച്ചതോടെ ഇവർക്ക് ബോധം നഷ്ടമായി. തുടർന്ന് നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.