കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കള്‍ എതിര്‍ത്തു; യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കി
ഓണ്‍ലൈൻ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കള്‍ എതിർത്തതിന് പിന്നാലെ ഉത്തർപ്രദേശില്‍ മൂന്ന് സഹോദരിമാർ ജീവനൊടുക്കി.ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യല്‍ ടൗണ്‍ഷിപ്പില്‍ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.
പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ കുട്ടികളാണ് ജീവെനാടുക്കിയത്.മാതാപിതാക്കള്‍ കുട്ടികളുടെ ഈ ശീലത്തെ എതിർക്കുകയും ഫോണ്‍ നല്‍കാതിരിക്കുകയും ചെയ്തു.
ഇതേ തുടർന്ന് “അമ്മേ, അച്ഛാ, ക്ഷമിക്കണം”എന്ന് ഒരു പേജ് വരുന്ന കുറിപ്പ് എഴുതി കുട്ടികള്‍ ആത്മഹത്യ ചെയ്യുകയ്യായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകളില്‍ ധാരാളം സമയം ചെലവഴിച്ചിരുന്നെന്നും കൊറിയൻ ഓണ്‍ലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പില്‍ ഉള്‍പ്പെട്ടിരുന്നെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയില്‍ നിന്ന് മൂന്ന് പേരും താഴേയ്ക്ക് ചാടുകയായിരുന്നു. മൂന്ന് സഹോദരിമാരും സ്‌കൂളില്‍ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം
