റീല്‍സ് ചിത്രീകരിക്കാൻ അതിസാഹസം, കയറ് കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ലക്‌നൗ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം.മോഹിനിയെന്ന യുവതിയാണ് മരിച്ചത്. തൂങ്ങിമരണത്തിന്റെ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു മോഹിനി. കഴുത്തില്‍ കയറിട്ട് സ്‌റ്റൂളിന് മുകളില്‍ കയറിനിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതുകയും യുവതി നിമിഷങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയുമായിരുന്നു.
ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചില്‍ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയല്‍ക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.തുടർന്ന് അയല്‍ക്കാർ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ മരണം സംഭവിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
