ശ്രീ ചെള്ളത്ത് മടപ്പുര ദേവി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം 11ആം ദിവസത്തിലേക്ക്

ശ്രീ ചെള്ളത്ത് മടപ്പുര ദേവി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം 11ആം ദിവസമായ ഇന്ന്, തൃക്കാർത്തിക നാളിൽ ചെള്ളത്ത് ഭഗവതിക്ക് സർവൈയ്ശ്വര പൂജ നടന്നു. നിരവധി ഭക്ത ജനങ്ങൾ പൂജയിൽ പങ്കാളികളായി. നിത്യ അയ്യപ്പ പൂജയ്ക്ക് ശേഷം ഉണ്ണികൃഷ്ണ വാര്യരുടെ പ്രഭാഷണവും നടന്നു തുടർന്ന് അന്നദാനവും നടന്നു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ ദീപലങ്കാരവും നടന്നു.