വിവിധ തസ്തികകളില്‍ തൊഴിലവസരം; വിശദാംശങ്ങള്‍ അറിയാം

കണ്ണൂർ : കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എൻട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്യൂരിറ്റി എന്നീ തസ്തികകളില്‍ വാക്ക് ഇൻ ഇന്റര്‍വ്യൂ നടത്തും.
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യത: MSW/PG in (Psychology/Sociology). പ്രായം 25 വയസ് പൂര്‍ത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവര്‍ക്ക് മുൻഗണന നല്‍കും. പ്രതിമാസ വേതനം 16,000 രൂപ. സെക്യൂരിറ്റി തസ്തികയിലെ ഒരു ഒഴിവില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 23 വയസ് പൂര്‍ത്തിയാകണം. വേതനം പ്രതിമാസം 10,000 രൂപ.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 28ന് രാവിലെ 11ന് കണ്ണൂര്‍, മട്ടന്നൂര്‍, ഉരവുച്ചാല്‍ പ്രവര്‍ത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666. ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.