കണ്ണൂർ ജില്ലയില് – ഹാന്ഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറുടെ ഒഴിവ്

കേരള സംസ്ഥാന ഐ.ടി. മിഷന്റെ കീഴില് കണ്ണൂർ ജില്ലയില് ഇ-ജില്ലാ പദ്ധതിയില് ഹാന്ഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ – ബിടെക് (ഐടി / കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്) / എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) എന്നീ വിദ്യഭ്യാസ യോഗ്യതയോട് കൂടി 1 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തി പരിചയം സിസ്റ്റം/ നെറ്റ് വർക്ക് എഞ്ചിനീയർ മേഖലയിൽ ഉണ്ടായിരിക്കണം അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ / കമ്പ്യൂട്ടർ / ഐടി) എന്നീ വിദ്യഭ്യാസ യോഗ്യതയോട് കൂടി 2 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തി പരിചയം സിസ്റ്റം/ നെറ്റ് വർക്ക് എഞ്ചിനീയർ മേഖലയിൽ ഉണ്ടായിരിക്കണം. ഇ-ഗവേണൻസ് പ്രോജക്ടുകളിലോ സർക്കാർ പ്രോജക്ടിന്റെ ഉള്ള പരിചയം മുൻഗണന നൽകുന്നതാണ്. പ്രായം: 30 വയസ്സ് വരെ. അവസാന തീയ്യതി 26 മെയ്, വെബ്സൈറ്റ് :https://kannur.gov.in