സീനിയോറിറ്റി ലിസ്റ്റ്പ്രസിദ്ധീകരിച്ചു

കണ്ണൂർ: 2024-26 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റുകൾ ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പ്രസിദ്ധീകരിച്ചു. പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ നവംബർ 10നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.