ബോട്ട് മാസ്റ്റര്‍ തസ്തികകള്‍ ഒഴിവ്
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഓപ്പണ്‍ പി വൈ, ഇടിബി പി വൈ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുകളുണ്ട്.
യോഗ്യത: പത്താം ക്ലാസ്സ് പാസ്സ്, ബോട്ട് മാസ്റ്റര്‍ ലൈസന്‍സ് (കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍) അല്ലെങ്കില്‍ സെക്കന്‍ഡ് ക്ലാസ്സ് മാസ്റ്റര്‍ ലൈസന്‍സ്
2023 ജനുവരി ഒന്നിന് 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ആകണം (അംഗീകൃത വയസ്സിളവ് ബാധകം).
യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 21നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700831.