പ്രായം 30-ല്‍ താഴെയാണോ? സി.ആര്‍.പി.എഫില്‍ SI, ASI ഒഴിവുകള്‍; വനിതകള്‍ക്കും അവസരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് സിഗ്നല്‍ സ്റ്റാഫ് വിഭാഗത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ (റേഡിയോ ഓപ്പറേറ്റര്‍/ ക്രിപ്‌റ്റോ/ ടെക്‌നിക്കല്‍/ സിവില്‍), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ടെക്‌നിക്കല്‍/ ഡ്രോട്ട്‌സ്മാന്‍) തസ്തികകളിലെ 212 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനികള്‍ക്കും
അപേക്ഷിക്കാം. എസ്്.ഐ.-51 (റേഡിയോ ഓപ്പറേറ്റര്‍-19, ക്രിപ്‌റ്റോ-7, ടെക്‌നിക്കല്‍-5, സിവില്‍(പുരുഷന്മാര്‍ മാത്രം)-20), എ.എസ്.ഐ.-161 (ടെക്‌നിക്കല്‍-146,
ഡ്രോട്ട്‌സ്മാന്‍-15 എന്നിങ്ങനെയാണ് അവസരം.

യോഗ്യത: എസ്.ഐ. തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ സയന്‍സ്/ എന്‍ജിനീയറിങ് ബിരുദവും എ.എസ്.ഐ. തസ്തികകളിലേക്ക് പത്താംക്ലാസും ബന്ധപ്പെട്ട മേഖലയില്‍ ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകര്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം..
പ്രായപരിധി: എസ്.ഐ.- 30 വയസ്സ് കവിയരുത്, എ.എസ്.ഐ. 18-25 വയസ്സ്. 2023 മേയ് 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അര്‍ഹവിഭാഗങ്ങള്‍ക്ക് നിയമാനുസൃത.
വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ജൂണ്‍ 24, 25 തീയതികളിലായിരിക്കും എഴുത്തുപരീക്ഷ. കേരളത്തില്‍ എറണാകുളം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട.

അപേക്ഷ:https://rect.crpf.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. എസ്.ഐ. തസ്തികയിലേക്ക് 200 രൂപയും എ.എസ്.ഐ. തസ്തികയിലേക്ക് 100 രൂപയുമാണ്
അപേക്ഷാഫീസ്. അവസാന തീയതി: മേയ് 21. യോഗ്യത, പരീക്ഷാ സിലബസ്, ഫിസിക്കല്‍ ടെസ്റ്റ് എന്നിവയുള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക…….