പിണറായിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റ്‌ ഒഴിവ്

പിണറായി: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പിണറായിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി ഇലക്ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യുട്ടർ ആപ്ലിക്കേഷൻ എന്നീ ഡിഗ്രി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 19, 20 എന്നീ തീയ്യതികളിൽ കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04902384480, 8547005073