വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു.

കോഴിക്കോട്: വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്. ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജൽ ഓടിച്ച സ്‌കൂട്ടർ പുത്തൂരിൽവച്ച് ടെലഫോൺ പോസ്റ്റിൽ ഇടിച്ചത്. അയൽവാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജൽ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.